Rahul Gandhi PTI
India

വോട്ടു മോഷണത്തിൽ പ്രത്യേക അന്വേഷണമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ നിർദേശം

ഹര്‍ജിക്കാരന് വേണമെങ്കില്‍ പരിഹാരം തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടു മോഷണ ( വോട്ടു ചോരി) ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജിക്കാരന് വേണമെങ്കില്‍ പരിഹാരം തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൃത്രിമത്വവും ക്രമക്കേടും നടന്നിരുന്നതായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളിൽ വിശദമായ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ രോഹിത് പാണ്ഡെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന് മറ്റു മാര്‍ഗങ്ങള്‍ തേടാമെന്നും, പൊതുതാല്‍പ്പര്യ ഹര്‍ജി അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

വോട്ടു ചോരി ആക്ഷേപത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നും, എന്നാല്‍ അവര്‍ അതു പരിഗണിക്കാന്‍ പോലും തയ്യാറായില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. എങ്കില്‍ പരാതിയില്‍ തീരുമാനമെടുക്കാന്‍ കാലപരിധി നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സുപ്രീംകോടതി വിസമ്മതിച്ചു.

Supreme Court dismisses PIL seeking special probe into Rahul Gandhi's vote-chori allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT