Surajkund fair accident screen grab
India

സൂരജ്കുണ്ഡ് കലാമേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണു; ഒരു മരണം, 13 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന മേളയ്ക്കിടെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നു വീണ് ഒരു മരണം. വിനോദസഞ്ചാരികള്‍ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നു വീണത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഹരിയാന പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് പ്രസാദാണു മരിച്ചത്. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് 6:15 ഓടെയാണ് അപകടം നടന്നത്.

അപകടസമയത്ത് യന്ത്ര ഊഞ്ഞാലില്‍ 15 പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യന്ത്രത്തകരാര്‍ ഊഞ്ഞാല്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. അപകടസമയത്ത് സഞ്ചാരികളുമായി ഉയരത്തില്‍ പറക്കുകയായിരുന്നു ഊഞ്ഞാല്‍.

അപകടത്തിന് പിന്നാലെ മേള നടന്നിരുന്ന ഗ്രൗണ്ട് അധികൃതര്‍ ഒഴിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് മേധാവി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി നയാബ് സെയ്‌നി അനുശോചനം രേഖപ്പെടുത്തി.

Surajkund fair accident: One person has died after a mechanical swing collapsed during a fair in Surajkund, Haryana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

തദ്ദേശ തെരഞ്ഞടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെഎസ് യു നേതാവിന് സസ്‌പെന്‍ഷന്‍

എല്‍ഡിഎഫ് എംഎല്‍മാര്‍ക്ക് ശക്തമായ ജനപിന്തുണ, സര്‍വേ റിപ്പോര്‍ട്ട്; യുഡിഎഫ് ക്യാംപില്‍ ആശങ്ക

'കെ സുധാകരന്‍ തുടരും, അധികാരത്തിന്റെ ചില്ലു മേടയിലല്ല ജന ഹൃദയങ്ങളിലാണ് സ്ഥാനം'; ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇക്കിളിയിട്ടത് കാര്യമായി; സഹപാഠിയുടെ മൂക്കിടിച്ച് തകര്‍ത്തു

SCROLL FOR NEXT