പ്രതീകാത്മക ചിത്രം 
India

മരണത്തെ കുറിച്ചുള്ള കവിതകള്‍ പുസ്തകത്തില്‍, 'കോവിഡ് എന്റെ ജീവനെടുക്കും'; 13 കാരി തൂങ്ങി മരിച്ചനിലയില്‍ 

മഹാരാഷ്ട്രയില്‍ മരണവുമായി ബന്ധപ്പെട്ട കവിതകളും ഉദ്ധരണികളും എഴുതിവെച്ച് 13കാരി തൂങ്ങിമരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മരണവുമായി ബന്ധപ്പെട്ട കവിതകളും ഉദ്ധരണികളും എഴുതിവെച്ച് 13കാരി തൂങ്ങിമരിച്ച നിലയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

നാഗ്പൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. അമ്മ ശുചിമുറിയിലും സഹോദരന്‍ മറ്റൊരു മുറിയിലുമായിരുന്ന സമയത്താണ് മരണം സംഭവിച്ചത്. 

കിടപ്പുമുറിയില്‍ പഠിച്ചുകൊണ്ടിരുന്ന 13കാരിയെ അമ്മ വന്നുനോക്കുമ്പോള്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുറിയില്‍ നിന്ന് പൊലീസിന് കിട്ടിയ പുസ്തകത്തിലാണ് മരണത്തെ സംബന്ധിച്ച കവിതകളും ഉദ്ധരണികളും പെണ്‍കുട്ടി എഴുതിവച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ രണ്ടുമാസമായി മറാത്തിയിലും ഇംഗ്ലീഷിലുമായിരുന്നു കവിതകള്‍. ഇതിന് പുറമേ കൊറോണ വൈറസ് പടരുമെന്നും താന്‍ മരിക്കുമെന്നും പുസ്തകത്തില്‍ എഴുതിവച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.

പഠനത്തില്‍ മിടുക്കിയാണ് കുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു. എല്ലാവര്‍ഷവും മികച്ച മാര്‍ക്ക് നേടാറുണ്ട്. അമ്മയുമായി അവസാനമായി സംസാരിച്ചപ്പോഴും കുട്ടി സാധാരണപോലെയാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT