RAHUL GANDHI 
India

"മോദിയോട് ഗ്യാനേഷ് കുമാറിനെ പുറത്താക്കാന്‍ പറയൂ, പ്രതിഷേധങ്ങള്‍ 30 സെക്കന്റിനുള്ളില്‍ അവസാനിക്കും"; വ്യാപാരികളോട് രാഹുല്‍ ഗാന്ധി

റാലി മാറ്റിവെച്ചില്ലെങ്കില്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്ന് വ്യാപാരികള്‍

Author : സനല്‍ ദേവ്. ബി

ന്യൂഡല്‍ഹി: എസ്ഐആറിനും ഗ്യാനേഷ് കുമാറിനുമെതിരെ നവംബര്‍ ഒന്നിന് ഇന്ത്യ മുന്നണി രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ചിട്ടുള്ള റാലി മാറ്റി വെക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. വോട്ട് മോഷ്ടിക്കപ്പെട്ടു എന്നാരോപിച്ച് നടത്തുന്ന പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാന്‍ നരേന്ദ്രമോദിയോട് ആവശ്യപ്പെടാന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ വ്യാപാരികളോട് പറഞ്ഞു. ഈ ആവശ്യം അംഗീകരിച്ചുകഴിഞ്ഞാല്‍ 30 സെക്കന്റിനുള്ളില്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം എക്‌സിലെ (X) പോസ്റ്റില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍: 'ഡല്‍ഹിയിലെ ഓരോ വ്യാപാരിയോടും, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളുടെ ആശങ്കകള്‍ കേള്‍ക്കുന്നു. സര്‍ക്കാര്‍ മെട്രോ നിര്‍ത്തിവെച്ചു. റോഡുകള്‍ അടച്ചുപൂട്ടി, തലസ്ഥാനം ലോക്ക്ഡൗണിലാക്കി. വോട്ട് മോഷ്ടിക്കപ്പെട്ടാല്‍ നിങ്ങളുടെ കടയോ, സമ്പാദ്യമോ, മക്കളുടെ ഭാവിയോ ഒന്നും സുരക്ഷിതമല്ല. നാലാം പ്രതിയായ ഗ്യാനേഷ് കുമാറിനെ പുറത്താക്കാന്‍ മോദിയോട് പറയൂ, പ്രതിഷേധങ്ങള്‍ 30 സെക്കന്റിനുള്ളില്‍ നില്‍ക്കും' രാഹുല്‍ പറഞ്ഞു.

ഉത്സവ സീസണിലെ വ്യാപാരത്തെ റാലി ബാധിക്കുമെന്നും ഏകദേശം 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രിയാണ് (CTI) റാലി നവംബര്‍ 10നു ശേഷത്തേക്ക് മാറ്റിവെക്കാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചത്. ഇതിനോടാണ് രാഹുല്‍ പ്രതികരിച്ചത്

ധന്‍തേരാസിനും ദീപാവലിക്കും മുന്നോടിയായി രാംലീല മൈതാനത്തിന് ചുറ്റുമുള്ള മൊത്ത-ചില്ലറ വിപണികളെ റാലി ബാധിക്കുമെന്ന് കാണിച്ച് സി.ടി.ഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയലാണ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. നവംബര്‍ 6നാണ് ധന്‍തേരാസ്, 8ന് ദീപാവലിയും 10ന് ഭായ് ദൂജും ആഘോഷിക്കും. ഇതിന് മുന്നോടിയായി ഡല്‍ഹിയില്‍ ഏകദേശം 25,000 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കച്ചവടത്തെ സമരം ബാധിക്കുമെന്നും ഗോയല്‍ പറഞ്ഞു.

Tell Modi to ask Gyanesh Kumar to resign, Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

പ്രീമിയം അടയ്ക്കുന്നതില്‍ ആനുകൂല്യം, ബോണസ്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എല്‍ഐസി ജീവന്‍ ലക്ഷ്യ

കൗണ്ടിയില്‍ സഹീറിനൊപ്പം കളിച്ചു; 'ഗരത് ബാറ്റി' സിഎസ്കെ കോച്ചിങ് സംഘത്തിൽ

ഐഫോണ്‍ ഡ്യൂവോയ്ക്ക് ഡിസ്‌പ്ലേയില്‍ തകരാര്‍? കാരണം കണ്ടെത്തി വിദഗ്ധര്‍

'ബീഫ് കഴിക്കുമോ?'; എനിക്കിഷ്ടം 'പോര്‍ക്ക്' ആണെന്ന് ദിയ കൃഷ്ണ; എയറില്‍ നിന്നിറങ്ങാതെ താരപുത്രി