നാട്ടുകാരെ ഭയന്ന് ഓടുന്ന കാട്ടാന 
India

'ആരാണ് മൃഗം?', രാത്രിയില്‍ ആയുധങ്ങളുമായി നാട്ടുകാര്‍ പിന്നാലെ, ഭയന്ന് വിറച്ച് ഓടുന്ന കാട്ടാന ( വീഡിയോ) 

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാവുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മിഴ്‌നാട്ടിലെ മസനഗുഡിയില്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയ ആനയെ കത്തുന്ന ടയര്‍ ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞ് ദാരുണമായി കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് വിട്ടുമാറും മുന്‍പ് മറ്റൊരു സംഭവം. ഇവിടെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആനയെ ഓടിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന് വ്യക്തമല്ല.

സുധാ രാമന്‍ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചയാവുന്നത്. രാത്രിയിലാണ് സംഭവമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കാട്ടാന ഓടുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. പിന്നാലെ ആയുധങ്ങളുമായി നാട്ടുകാര്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 നാട്ടുകാരുടെ ക്രോധത്തില്‍ ഭയന്ന് ജീവനും കൊണ്ട് കാട്ടാന ഓടി മറയുന്നതാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഇതില്‍ ആരാണ് മൃഗം എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടാണ് സുധാ രാമന്‍ വീഡിയോ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല