സിപിഎം പരിപാടി പൊലീസ് തടഞ്ഞപ്പോള്‍, ജയറാം രമേശ്/ഫയല്‍ 
India

'ഇതാണ് പുതിയ ഇന്ത്യയിലെ ജനാധിപത്യം'; സിപിഎം പരിപാടി പൊലീസ് തടഞ്ഞതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് 

സിപിഎം പഠന കേന്ദ്രം സംഘടിപ്പിച്ച പരിപാടി ഡല്‍ഹി പൊലീസ് തടഞ്ഞതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം പഠന കേന്ദ്രം സംഘടിപ്പിച്ച പരിപാടി ഡല്‍ഹി പൊലീസ് തടഞ്ഞതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 'വി ദി പീപ്പിള്‍' സെമിനാര്‍ തടഞ്ഞത് മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം ഓഫീസിനുള്ളില്‍ തികച്ചും സമാധാനപരമായി നടന്ന പരിപാടി തടഞ്ഞത് അസാധാരണ നടപടിയാണെന്നും ഇതാണ് പുതിയ ഇന്ത്യയിലെ ജനാധിപത്യമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'യോഗം സമാധാനപരമായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തിയതല്ല. ഡല്‍ഹി പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ ഞാന്‍ 10.30ന് അകത്തു പ്രവേശിച്ചു. പക്ഷേ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നു. ഇതാണ് പുതിയ ഇന്ത്യയിലെ ജനാധിപത്യം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജി 20 ഉച്ചകോടിയെ വിമര്‍ശിക്കുന്ന പരിപാടിയാണ് സിപിഎം ഡല്‍ഹിയില്‍ സംഘടിപ്പിച്ചത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തടഞ്ഞത്. ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് എത്തി ഓഫീസിന്റെ ഗേറ്റ് അടുച്ചുപൂട്ടുകയും പരിപാടി നടക്കുന്ന സ്ഥലം വളയുകയുമായിരുന്നു.

അതേസമയം, പാര്‍ട്ടി ഓഫീസിനകത്ത് ഇത്തരമൊരു പരിപാടി നടത്താന്‍ പൊലീസില്‍ നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു. എംപിമാര്‍ വരെ പങ്കെടുക്കുന്ന പരിപാടിയാണിത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ധിക്കാരപരമായ നടപടിയാണെന്നും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ പറഞ്ഞു. പരിപാടി നിര്‍ത്തണമെന്ന് രേഖാമൂലം അവര്‍ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അതിനുള്ള രേഖയുമായി വരട്ടെ അപ്പോള്‍ നോക്കാമെന്ന് കേന്ദ്രകമ്മറ്റി അംഗം മുരളീധരന്‍ പറഞ്ഞു. ജി 20ക്ക് പാരലല്‍ ആയിട്ടാണ് വി 20 സെമിനാര്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT