യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ 
India

'കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല'; 'കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്തവര്‍': ആദിത്യനാഥ് 

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷമാണ് കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

Author : സമകാലിക മലയാളം ഡെസ്ക്


ബറേലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷമാണ് കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. 

'ഭാരതം ശ്രേഷ്ഠ ഭാരതമാകുന്നത് ഇഷ്ടപ്പെടാത്ത ആളുകളാണ് സമരത്തിന് പിന്നില്‍. താങ്ങുവിലയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു, പിന്നെന്തിനാണ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്തവരാണ് കര്‍ഷക സമരത്തിന് പിന്നില്‍' -ആദിത്യനാഥ് പറഞ്ഞു. 

'കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല. നിങ്ങള്‍ ഒരുനുണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും. കര്‍ഷകരുടെ ജീവിത്തില്‍ ഒരു മാറ്റവും ആഗ്രഹിക്കാത്തവരാണ് സമരത്തിന് പിന്നില്‍'-ആദിത്യനാഥ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT