പ്രതീകാത്മക ചിത്രം 
India

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചു

കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഡിഎച്ച് പോറ മേഖലയില്‍ പുലര്‍ച്ചെയാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. 

പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായും രഹസ്യവിവരമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യമെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മൂന്ന് ഭീകരരെ വധിച്ചത്.

കഴിഞ്ഞ ദിവസവും കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധമുള്ളവരായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം