കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ 
India

'ടിപ്പുവിന്റെ അനുയായികളെ കൊന്നൊടുക്കണം'; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

രാമന്റെയും ഹനുമാന്റെയും ഭക്തരാണ് നമ്മള്‍.ടിപ്പുവിന്റെ അനുയായികളല്ല.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ അനുയായികളെ കൊന്ന് ഒടുക്കണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ടിപ്പു സുല്‍ത്താനെ പിന്തുണയ്ക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നിരവധി തവണ വിവാദപ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച നേതാവ് നളിന്‍ കുമാര്‍

കൊപ്പാല്‍ ജില്ലയിലെ യേലബുര്‍ഗയില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവിന്റെ വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശം. രാമന്റെയും ഹനുമാന്റെയും ഭക്തരാണ് നമ്മള്‍.ടിപ്പുവിന്റെ അനുയായികളല്ല. ടിപ്പുവിന്റെ അനുയായികളെ തിരിച്ചയക്കണം.നിങ്ങള്‍ ഹനുമാനോടാണോ ടിപ്പുവിനോടാണോ പ്രാര്‍ഥിക്കുക? അപ്പോള്‍ നിങ്ങള്‍ ടിപ്പുവിന്റെ അനുയായികളെ കാട്ടിലേക്ക് അയയ്‌ക്കേണ്ടതല്ലേ? നിങ്ങള്‍ ചിന്തിച്ചുനോക്കുക. ഈ നാടിന് ആവശ്യം ഹനുമാന്‍ വിശ്വാസികളെയാണോ ടിപ്പുവിന്റെ അനുയായികളെയാണോ കട്ടീല്‍ ചോദിച്ചു 

ടിപ്പുവിന്റെ കടുത്ത അനുയായികള്‍ ഈ മണ്ണില്‍ ജീവനോടെ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ടിപ്പുവും സവര്‍ക്കറും തമ്മിലുള്ള ഏറ്റമുട്ടലായിരിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് നളിന്‍കുമാര്‍ കട്ടീല്‍ പ്രസംഗിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT