പ്രതീകാത്മക ചിത്രം 
India

സ്വപ്‌നം കാണുന്നത് നിര്‍ത്താന്‍ പാമ്പിന് നേരെ നാവ് നീട്ടി, പാമ്പ് കടിച്ചതോടെ നാവ് മുറിച്ചുമാറ്റി

ദിവസവും ഇയാളെ പാമ്പു കടിക്കുന്നതായുള്ള സ്വപ്നം അലട്ടി. ഇതോടെയാണ് ഇയാൾ ജ്യോതിഷിയെ സമീപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


കോയമ്പത്തൂർ: ക്ഷേത്രപൂജാരിയുടെ നിർദേശപ്രകാരം പാമ്പിന് നേരെ നാവ് നീട്ടിയ 54കാരന്റെ നാവിൽ പാമ്പ് കടിച്ചു. പാമ്പിനെ സ്വപ്നം കാണുന്നത് അവസാനിപ്പിക്കാനാണ് പൂജാരി ഇയാളെ കൊണ്ട് പാമ്പിന് നേരെ നാവ് നീട്ടിച്ചത്. ഒടുവിൽ നാവ് മുറിച്ചുമാറ്റിയാണ് ഇയാളുടെ ജീവൻ ഡോക്ടർമാർ രക്ഷിച്ചത്.  

ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും ഇയാളെ പാമ്പു കടിക്കുന്നതായുള്ള സ്വപ്നം അലട്ടി. ഇതോടെയാണ് ഇയാൾ ജ്യോതിഷിയെ സമീപിച്ചത്. പാമ്പിനെ വച്ചു പൂജ നടത്താൻ ജ്യോതിഷി നിർദേശിച്ചു. ഇതിന് വേണ്ട ക്ഷേത്രവും ജ്യോതിഷി നിർദേശിച്ചു.

പൂജ കഴിഞ്ഞ‍പ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് കൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തിൽ ഫൺ വിഡിയോയുമായി പാർവതി

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

SCROLL FOR NEXT