വിഡിയോ ദൃശ്യങ്ങള്‍  
India

കരഞ്ഞാല്‍ വായിലേക്ക് വെള്ളം ചീറ്റും, വാഷിങ് മെഷീനില്‍ ഇരുത്തും; ശുചിമുറിയില്‍ പൂട്ടിയിടും; ഡേ കെയറില്‍ കുഞ്ഞുങ്ങളോട് കൊടും ക്രൂരത; വിഡിയോ പുറത്ത്

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസും ബാലാവകാശ കമ്മീഷനും കേസ് എടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബംഗളൂരു: ബംഗളൂരുവിലെ ഡേ കെയറില്‍ കരയുന്ന കുട്ടികളോട് കൊടും ക്രൂരത. കരയുന്ന കുട്ടികളെ വാഷിങ് മെഷീനില്‍ ഇരുത്തുകയും ബാത്ത് റൂമുകളില്‍ പൂട്ടിയിട്ടും വായിലേക്ക് വെള്ളം സ്പ്രേ ചെയ്തുമായിരുന്നു ആയമാരുടെ ക്രൂരതകള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസും ബാലാവകാശ കമ്മീഷനും കേസ് എടുത്തു.

ക്യാപ് ജെമിനി എന്ന ഐടി സ്ഥാപനത്തിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. എച്ച്എഎല്‍ ക്യാംപസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേ കെയറില്‍ ഐടി ജീവനക്കാരുടെ രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. മഞ്ജുള, വിജയ ലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവര്‍ക്കെതിരെ യാണ് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തത്. ക്യാപ് ജെമിനിയിലെ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുന്നതിനായാണ് ഐടി കമ്പനി ക്യാംപസിനകത്ത് ഡേ കെയര്‍ തുടങ്ങിയിരുന്നത്.

തങ്ങളുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും നിലവില്‍ ഈ ഡേ കെയര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായും കമ്പനി അറിയിച്ചു. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ തങ്ങളുടെ കുട്ടികളെ വിശ്വസിച്ച് ഏല്‍പ്പിച്ച മാതാപിതാക്കള്‍ക്കിടയില്‍ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി.

Toddlers Kept In Washing Machines, Locked In Bathrooms: Horror At Bengaluru Daycare

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓഹരി വിൽക്കാൻ അനുമതി തരണം'; സർക്കാരിന് മുന്നിൽ അപേക്ഷയുമായി അദാനി ഗ്രൂപ്പ്

'ധനബില്‍ ഒളിച്ചുകടത്തി; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുന്നു; മദ്യക്കമ്പനിയെ സഹായിക്കാന്‍ നിര്‍ബന്ധ ബുദ്ധി; സര്‍ക്കാരില്‍ നിന്ന് മോശം അനുഭവം'

പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും, ഇരുമ്പിന്റെ അഭാവം? തിരുത്തേണ്ടത് ഭക്ഷണക്രമം

കൂറ്റന്‍ പാറക്കല്ലുകള്‍ തൊഴിലാളികളുടെ ദേഹത്തേക്ക്; കര്‍ണാടക ക്വാറി അപകടത്തില്‍ 9 മരണം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിക്ക് വീഴ്ച പറ്റിയിരിക്കാമെന്ന് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ