ഫോട്ടോ: ട്വിറ്റർ 
India

ഒഡീഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറു മരണം; 45 ലേറെ പേര്‍ക്ക് പരിക്ക്

കാണ്ഡമാലിലെ ദാരിംഗ്ബാഡിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയില്‍ ബസ് അപകടത്തില്‍ ആറു പേര്‍ മരിച്ചു. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. ഗഞ്ചാം ജില്ലയിലെ ദുര്‍ഗാപ്രസാദ് ഗ്രാമത്തിലെ കലിംഗ ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. 

കാണ്ഡമാലിലെ ദാരിംഗ്ബാഡിയില്‍ നിന്നും വിശാഖപട്ടണത്തേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന് തകരാറുണ്ടാകുകയും നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 

നാട്ടുകാരും പൊലീസും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നട
ത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക