ആനകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍  x
India

കുളിപ്പിക്കുന്നതിനിടെ ആനകള്‍ ഏറ്റുമുട്ടി, യുവതിയുടെ ദേഹത്തുവീണു, ദാരുണാന്ത്യം

ദുബാരെ ആന ക്യാംപിലാണ് ആനകള്‍ പരസ്പരം ആക്രമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കുടക്: കര്‍ണാടക കുടക് കുശാല്‍നഗറിലെ ദുബാരെ ആനപരിപാലന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയ ആനകളിലൊന്ന് ദേഹത്തുവീണ് യുവതിക്ക് ദാരുണാന്ത്യം. വിനോദസഞ്ചാരിയായ ചെന്നൈ സ്വദേശിനി ജിന്നു (33) ആണ് മരിച്ചത്.

ദുബാരെ ആന ക്യാംപിലാണ് ആനകള്‍ പരസ്പരം ആക്രമിച്ചത്. ആനകളായ കാഞ്ചനും മാര്‍ത്താണ്ഡയും ഏറ്റുമുട്ടി. അതിനിടെ ഒരാന ജിന്നുവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ ആനയ്ക്ക് അടിയിലായിപ്പോയ യുവതി ശ്വാസംമുട്ടിയാണ് മരിച്ചത്.ആനകള്‍ കുളിക്കുന്നത് കാണാന്‍ കുടുംബത്തോടെ ദുബാരെ ആന ക്യാംപിലെത്തിയതായിരുന്നു യുവതി.

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാംപ്. വിനോദസഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നല്‍കുന്ന കേന്ദ്രമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് വിനോദസഞ്ചാരികള്‍ക്ക് ആനകളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നത്.

Tourist Trampled Under Two Fighting Elephants At Karnataka Wildlife Camp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ അനുമതി, ജാഗ്രതാ നിര്‍ദേശം

പഴയ അഞ്ചാം ക്ലാസുകാരന്‍ മന്ത്രിയായി സ്‌കൂളില്‍; കുട്ടികള്‍ക്ക് കൗതുകമായി എന്‍ ഷംസുദ്ധീന് സ്വീകരണം

'ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്, ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം'; വിഡിയോ പങ്കുവച്ച് രാജീവ് ചന്ദ്രശേഖര്‍