ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്ന ദൃശ്യം 
India

ഓടുന്ന ട്രെയിനില്‍ ഓടിക്കയറരുത്, യുവാവിന് സംഭവിച്ചത്‌!,  മുന്നറിയിപ്പ് വീഡിയോ 

ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഇപ്പോള്‍ സമാനമായ സംഭവത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ആര്‍പിഎഫ് ഇന്ത്യ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. സ്റ്റേഷന്‍ എവിടെയാണ് എന്ന കാര്യം വ്യക്തമല്ല. പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിച്ച യുവാവ് വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ, യുവാവ് നിയന്ത്രണം വിട്ട് വീണ് ട്രെയിനില്‍ തലയിടിച്ച് മറിയുന്നതാണ്് വീഡിയോയില്‍ ഉള്ളടക്കം. വാതിലിന് അരികിലുള്ള ഹാന്‍ഡിലില്‍ നിന്ന് കൈ വഴുതിയാണ് യുവാവ് വീഴ്ന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് യുവാവ് ട്രെയിനിന്റെ അടിയിലേക്ക് പോകാതിരുന്നത്. ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന മറ്റു യാത്രക്കാര്‍ രക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും