ഉദയനിധി സ്റ്റാലിന്‍  എക്‌സ്
India

'ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, തമിഴ്നാട്ടിലെ ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കും'

കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ചെന്നൈ: തമിഴ്നാട്ടില്‍ നടന്‍ വിജയിയുടെ സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോണ്‍ഗ്രസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് ചെന്നൈയില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഡിഎംകെ പ്രവര്‍ത്തകരുടെയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും എന്നാല്‍ അടിസ്ഥാനപരമായ നന്ദിയോ മര്യാദയോ കാണിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ഉദയനിധി പറഞ്ഞു.

'കോണ്‍ഗ്രസിന് അഞ്ച് എംഎല്‍എമാരെ ജയിപ്പിക്കാന്‍ സാധിച്ചത് ഡിഎംകെ പ്രവര്‍ത്തകരുടെ ബലത്തിലാണ്. എംകെ സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനാണ് ജനം കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. പക്ഷേ ഇന്നവര്‍ ചില സ്ഥനങ്ങള്‍ക്ക് വേണ്ടി ഞങ്ങളെ അറിയിക്കാതെ മുന്നണി വിട്ടു. ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്. ഞങ്ങളുടെ അടുത്തേക്ക് ഇനി അടുപ്പിക്കുകയില്ല. തമിഴ്നാട്ടിലെ ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിക്കും' ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയിലുടനീളം ബിജെപി വളര്‍ന്നതിന് കാരണം കോണ്‍ഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയും അമിത് ഷായുമാണ് രാജ്യത്ത് ബിജെപിയുടെ വിജയത്തിന് കാരണമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസാണ് അതിന് വഴിയൊരുക്കിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ കോണ്‍ഗ്രസിനെ തോളിലേറ്റിയാണ് ജയത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന വിജയിയുടെ ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീണത്.

Udhayanidhi Stalin launches a sharp attack on the Congress party, accusing them of betrayal and lacking basic decency within the alliance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൂച്ച പെറ്റു കിടക്കുകയല്ല'; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

വയനാട് തുരങ്കപാത യുഡിഎഫ് വിഭാവനം ചെയ്തത്; എല്‍ഡിഎഫ് സ്വന്തം പേരിലാക്കി; ടി സിദ്ദിഖ്

കോഴിക്കോട് വീണ്ടും ഷിഗെല്ല, മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത് രണ്ടു കുട്ടികള്‍

'പൈസ നൽകേണ്ട ദിവസം അയാൾ മുങ്ങി, എന്നെ അത് പലവിധത്തിൽ തകർത്തു കളഞ്ഞു'; ജീവിതത്തിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് അഭിരാമി

ബക്രീദിന് ദിവസങ്ങള്‍ മാത്രം; പശുവിനെ 'ദേശീയമൃഗ'മായി പ്രഖ്യാപിക്കണമെന്ന് മുസ്ലീം സംഘടനകള്‍

SCROLL FOR NEXT