UGC-NET 2026 Final Answer Key Released for 84 Subjects  
India

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ലഭ്യമാക്കിയിരിക്കുന്നത്. ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും.

നേരത്തെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നൽകിയ പ്രൊവിഷണൽ ആൻസർ കീകളിൽ വ്യാപകമായി തെറ്റുകൾ സംഭവിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരസൂചിക പുറത്തിറക്കിയിരിക്കുന്നത്. ഈ ആൻസർ കീയുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയ പ്രക്രിയകൾ നടക്കുക.

ഫൈനൽ ആൻസർ കീ എങ്ങനെ പരിശോധിക്കാം?

  • ആദ്യം NTA-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (nta.nic.in) തുറക്കുക.

  • വെബ്‌സൈറ്റിലെ ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പോർട്ടലിൽ പ്രവേശിക്കുക.

  • നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും (Application Number) പാസ്‌വേഡും (Password) കൃത്യമായി ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക.

  • വിജയകരമായി ലോഗിൻ ചെയ്താൽ നിങ്ങളുടെ പ്രൊഫൈൽ പേജ് (Candidate Home Page) തുറക്കും.

  • ഈ പേജിൽ "Click to View Final Answer Key" എന്ന് എഴുതിയ ഒരു ബട്ടൺ കാണാം.

  • ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ വിഷയത്തിന്റെ ആൻസർ കീ സ്ക്രീനിൽ ലഭ്യമാകും.

UGC-NET 2026 Final Answer Key Released for 84 Subjects.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി

'ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷന്‍!, പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണുമ്പോള്‍ കുഴപ്പമുള്ള പുരുഷന്മാരെയല്ലേ ചികിത്സിക്കേണ്ടത്?'

പുഴയില്‍ പൊലിഞ്ഞ് മൂന്നു ജീവനുകള്‍; കോഴിക്കോട് മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു