പശുപതി പാരസ്  ട്വിറ്റര്‍
India

ബിഹാര്‍ എന്‍ഡിഎ സീറ്റ് വിഭജനത്തര്‍ക്കം; പശുപതി പാരസ് കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാറിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പാരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. സീറ്റ് വിഭജനത്തില്‍ പാരസിന്റെ പാര്‍ട്ടിക്കു സീറ്റ് നിഷേധിച്ചിരുന്നു.

മോദി വലിയ നേതാവാണെങ്കിലും തന്റെ പാര്‍ട്ടിയോട് കാണിച്ചത് അനീതിയാണെന്ന്, രാജിതീരുമാനം അറിയിച്ചുകൊണ്ട് പാരസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക് ജനശക്തി പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി പാരസ് പാര്‍ട്ടിയുമായി ഭിന്നിച്ച് രാഷ്ട്രീയ ലോക്ജനശക്തി എന്ന പാര്‍ട്ടിയുണ്ടാക്കുകയായിരുന്നു. സീറ്റ് വിഭജനത്തില്‍ എല്‍ജെപി ചിരാഗ് പാസ്വാന്‍ വിഭാഗത്തിന്, പാരസിന്റെ സിറ്റിങ് സീറ്റായ ഹാജിപൂര്‍ ഉള്‍പ്പെടെ അഞ്ചു സീറ്റാണ് നല്‍കിയത്. ആകെയുള്ള 40ല്‍ ബിജെപി 17 സീറ്റില്‍ മത്സരിക്കും. ജെഡിയുവിന് 16 സീറ്റാണുള്ളത്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം