UP Woman  പ്രതീകാത്മക ചിത്രം
India

കുട്ടികളില്ലാത്തതിനെ ചൊല്ലി തർക്കം; ഭർത്താവിന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ മുറിച്ചു മാറ്റി

സംഭവത്തിവൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: യുപിയിൽ കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതായി പരാതി. അമേഠിയിലെ ജ​ഗദീഷ്പുരിലെ ഫസൻ​ഗൻജ് കച്നാവ് ​ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് ആക്രമണം. അൻസാർ അഹമദ് (38) എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയിൽ നിന്നാണ് ഉപദ്രവം നേരിട്ടതെന്നു പൊലീസ് വ്യക്തമാക്കി.

സേബ്ജോൾ, നസ്നീൻ ബാനു എന്നിവരാണ് അൻസാറിന്റെ ഭാ​ര്യമാർ. ഇതിൽ നസ്നീനാണ് അൻസാറിനെ ആക്രമിച്ചത്. രണ്ട് ഭാര്യമാരിലും അൻസാറിനു കുട്ടികൾ ഇല്ല. ഇതേച്ചൊല്ലി വീട്ടിൽ വഴക്കു പതിവാണെന്നു പരിസരവാസികൾ പറയുന്നു. അത്തരമൊരു വാക്കു തർക്കമാണ് കഴിഞ്ഞ ദിവസവും ഉണ്ടായത്. അതിനിടെയാണ് നസ്നീൻ കത്തി ഉപയോ​ഗിച്ച് ഭർത്താവിനെ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ അൻസാറിനെ നാട്ടുകാർ ചേർന്നു ജ​ഗദീഷ്പുരിലെ സാമൂഹിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിവൽ നസ്നീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നു.

UP Woman: The incident followed ongoing marital conflicts. Ahmad was hospitalized for serious injuries, and his wife, Nazneen Bano, is currently in police custody.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT