പൂജ ഖേഡ്കർ ഫെയ്സ്ബുക്ക്
India

അടിമുടി വ്യാജം; പൂജയുടെ ഐഎഎസ് റദ്ദാക്കും; നിയമനടപടികളുമായി യുപിഎസ്‌സി

വ്യാജരേഖ സമര്‍പ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുപിഎസ് സി അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാദ ഐഎഎസ് ട്രയിനി ഓഫീസര്‍ പൂജ ഖേഡ്കറിനെതിരെ യുപിഎസ്‌സി നിയമനടപടിക്ക്. വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി യുപിഎസ് സി പൂജക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളിലും അഭിമുഖങ്ങളില്‍ നിന്നും വിലക്കാതിരിക്കാനും കാരണം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൂജക്ക് ഷോക്കേസ് നോട്ടീസ് നല്‍കി. വ്യാജരേഖ സമര്‍പ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുപിഎസ് സി അറിയിച്ചു.

പരീക്ഷാ ചട്ടങ്ങള്‍ മറികടന്ന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി യുപിഎസ്‌സി പ്രാഥമിക അേന്വഷണത്തില്‍ കണ്ടെത്തി. പേര്, വിലാസം, അച്ഛന്റെ പേര്, അമ്മയുടെ പേര്, ഫോട്ടോ, ഇമെയില്‍ ഐഡി, വരുമാനം എന്നിവയില്‍ മാറ്റം വരുത്തിയാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പൂജയുടെ ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളില്‍ നിന്ന് വിലക്കാതിരിക്കാനും കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും യുപിഎസ് സി പ്രസ്താവനയില്‍ പറഞ്ഞു. വീഴ്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കൂടുതല്‍ ജാഗ്രത തുടരുമെന്നും യുപിഎസ് സി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT