പ്രതീകാത്മക ചിത്രം 
India

മുടിവെട്ടിയത് ശരിയായില്ല; എട്ടാം ക്ലാസുകാരന്‍ 16-ാമത്തെ നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

മഹാരാഷ്ട്രയില്‍ മുടി വെട്ടിയ രീതിയില്‍ നിരാശനായ എട്ടാം ക്ലാസുകാരനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ മുടി വെട്ടിയ രീതിയില്‍ നിരാശനായ എട്ടാം ക്ലാസുകാരനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫ്‌ലാറ്റിന്റെ 16-ാമത്തെ നിലയില്‍ വീടിന്റെ ബാത്ത്‌റൂമിന്റെ ജനലില്‍ നിന്ന് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മുംബൈ ഭയന്ദറില്‍ ചൊവ്വാഴ്ച രാത്രി 11.30ഓടേയാണ് സംഭവം. എട്ടാം ക്ലാസുകാരനായ ശത്രുഘന്‍ പഥക് ആണ് മരിച്ചത്. ബന്ധുവിനൊപ്പമാണ് കുട്ടി മുടിവെട്ടാന്‍ പോയത്. വീട്ടില്‍ എത്തിയപ്പോള്‍ മുടിവെട്ടിയ രീതിയില്‍ ശത്രുഘനെ നിരാശനായി കണ്ടതായി വീട്ടുകാര്‍ പറയുന്നു. മുടിയുടെ നീളം കുറഞ്ഞ് പോയതാണ് നിരാശയ്ക്ക് കാരണം. കുട്ടിയെ സന്തോഷിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പൊലീസ് പറയുന്നു.

വീട്ടുകാര്‍ ഉറങ്ങാന്‍ പോയ സമയത്താണ് കുട്ടി താഴേക്ക് ചാടിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം