ഫയല്‍ ചിത്രം 
India

അമ്മായിക്ക് അടിയന്തരമായി ഓക്‌സിജന്‍ സിലിണ്ടര്‍ വേണം; സഹായമഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യര്‍ഥിച്ചാണ് സുരേഷ് റെയ്‌നയുടെ ട്വീറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: രാജ്യത്ത് കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെ ബന്ധുവിനായി ഓക്‌സിജന്‍ സിലിണ്ടറിനായി അഭ്യര്‍ഥിച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 65കാരിയായ അമ്മായിക്ക് വേണ്ടിയാണ് റെയ്‌ന ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സഹായം അഭ്യര്‍ഥിച്ചാണ് സുരേഷ് റെയ്‌നയുടെ ട്വീറ്റ്.
 

.

കോവിഡ് പോസിറ്റിവായ ഇവര്‍ക്ക് ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കൃത്രിമ ഓക്‌സിജന്റെ സഹായമില്ലാതെ ഇവരുടെ ഓക്‌സിജന്‍ ലെവല്‍ 70 ആണ്. ഓക്‌സിജന്‍ സഹായത്തോടെ 91 ആണെന്നും സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദ്ദം; ഓണം മഴയില്‍ മുങ്ങും?, ഇന്നുമുതല്‍ ഉത്രാടം വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്രനേട്ടം; പടിഞ്ഞാറൻ ചരക്ക് ഇടനാഴിയിൽ ആദ്യ 'ഡബിൾ സ്റ്റാക്ക് ലോങ് ഹോൾ' ട്രെയിൻ കുതിച്ചുപാഞ്ഞു|VIDEO

ഓണസദ്യയിൽ ഓലന് ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്

പത്ത് വർഷത്തെ പ്രണയം; നടി മാൻവി സുരേന്ദ്രൻ വിവാഹിതയായി

ശ്രീദേവ്നയുടെ ജീവൻ രക്ഷിക്കാൻ നാടൊന്നിക്കുന്നു; പൂവിൽപ്പനയും പായസമേളയുമായി 'ചങ്ക്സ്' കൂട്ടായ്മ