ഗൗതം അദാനി എക്സ്
India

'സത്യത്തിലും നീതിയിലും അചഞ്ചലമായ വിശ്വാസം'; അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ യുഎസ് കോടതി റദ്ദാക്കി

ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് യുഎസ് കോടതി റദ്ദാക്കി. ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നതുള്‍പ്പടെയുള്ള കേസുകള്‍ ആണ് യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കിയത്.

ഈ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ കേസ് റദ്ദാക്കുകയാണെന്നും യുഎസ് കോടതി അറിയിച്ചു. ഇതോടെ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. കേസ് തള്ളിക്കളഞ്ഞ യുഎസ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അദാനി പറഞ്ഞു. 'യുഎസ് കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഈ പ്രതിസന്ധിഘട്ടത്തിലുടനീളം സത്യം, നീതി, നിയമവാഴ്ച എന്നിവയിലുള്ള ഞങ്ങളുടെ വിശ്വാസം അടിയുറച്ചതായിരുന്നു.' അദാനി എക്‌സില്‍ കുറിച്ചു.

ഇന്ത്യയിലെ വന്‍കിട സൗരോര്‍ജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു അദാനിക്കെതിരായ കേസ്. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ വഞ്ചനക്കുറ്റത്തിനു കേസെടുത്തത്. ആരോപണങ്ങളെല്ലാം അവാസ്തവമാണെന്ന് അന്നുതന്നെ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

US Court Dismisses Graft Case Against Gautam Adani, He Welcomes Verdict

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

എല്ലാവരേയും കൊല്ലും! സൗരവ് ഗാം​ഗുലിക്കും ഭാര്യയ്ക്കും വധഭീഷണി

വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായി; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

13 ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; വിപുലമായി ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി

ചപ്പാത്തി മെഷീനില്‍ കൈ കുടുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മ മരിച്ചു