സമാജ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഹ്ലാദം 
India

ബിജെപിയിലെത്തിയ എംഎല്‍എയെ പരാജയപ്പെടുത്തി; ഉത്തര്‍പ്രദേശില്‍ എസ്പിയുടെ മധുര പ്രതികാരം

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച ചൗഹാന്‍ എസ്പിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്‌.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഘോസിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വിജയം. എസ്പി സ്ഥാനാര്‍ഥി സുധാകര്‍ സിങ് ബിജെപി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനെ പരാജയപ്പെടുത്തി. 33,782 വോട്ടുകള്‍ക്കാണ് സുധാകര്‍ സിങിന്റെ വിജയം. എസ്പി 97544 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 63762 വോട്ടുകളാണ്. ചൗഹാനായിരുന്നു നിലവിലെ എംഎല്‍എ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച ചൗഹാന്‍ എസ്പിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്‌.

ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം. എജെഎസ് യു സ്ഥാനാര്‍ഥി യശോദ ദേവിയെ പതിനേഴായിരം വോട്ടിനാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സ്ഥാനാര്‍ഥി ബേബി ദേവി പരാജയപ്പെടുത്തിയത്

ജെഎംഎം സ്ഥാനാര്‍ഥിക്ക് 1,00,317 വോട്ടുകളും എജെഎസ് യു സ്ഥാനാര്‍ഥിക്ക് 83,164 വോട്ടുകളും ലഭിച്ചു. ഝാര്‍ഖണ്ഡ് മുന്‍ മന്ത്രിയായ ജഗര്‍നാഥ് മഹ്‌തോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജഗര്‍നാഥ് മഹ്‌തോയുടെ ഭാര്യയാണ് ബേബി ദേവി.  2004 മതുല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന  മഹ്‌തോയ്ക്കുള്ള ആദരാഞ്ജലിയാണ് തന്റെ വിജയമെന്ന് ദേവി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ