Uttarakhand Floods x
India

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: തിരച്ചില്‍ ഊര്‍ജിതം, മലയാളി സംഘം മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നാണ് വിവരം

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതം. ഇന്നലത്തെ കണക്ക് പ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആകെ എണ്ണം 700 ആയി.

ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നാണ് വിവരം. ഇവരെ ഇന്നലെ എയര്‍ലിഫ്റ്റ് ചെയ്ത് ഉത്തരകാശിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ഡെറാഡൂണ്‍ വഴിയാണ് സംഘം നാട്ടിലേക്ക് മടങ്ങുക. ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ 28 മലയാളി കുടുംബങ്ങളില്‍ 20 പേര്‍ മുംബൈ മലയാളികളും എട്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്.

അതിനിടെ, ധാരാലി ഗ്രാമത്തിന്റെ പകുതിയും ഒലിച്ചുപോയ അപകടത്തില്‍ ഇനിയും നിരവധി പേരെ കണ്ടുകിട്ടാനുണ്ട്. ഇന്ത്യന്‍ സൈന്യം, ഇന്ത്യന്‍ വ്യോമസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ഐടിബിപി, ബിആര്‍ഒ, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവ സംയുക്തമായാണ് ഓപ്പറേഷന്‍ ധരലിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ സൈന്യം ഹര്‍സില്‍ മേഖലയില്‍ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ടുപോയ സാധാരണക്കാര്‍ക്ക് ഉപഗ്രഹ അധിഷ്ഠിത കോളുകള്‍ ഉപയോഗിച്ച് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ സഹായിക്കും.

പൊലീസ് നായ്ക്കളും ഡ്രോണും ഉള്‍പ്പെടെ അണിനിരത്തിയാണ് രക്ഷദൗത്യം. രണ്ട് ചിനൂക് കോപ്ടറുകള്‍, വ്യോമസേനയുടെ രണ്ട് എം.ഐ 17 കോപ്ടറുകള്‍, ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ വികസന അതോറിറ്റിയുടെ എട്ട് ചോപ്പറുകള്‍ തുടങ്ങിയവ വിവിധ ദൗത്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐടിബിപി) 800ല്‍ അധികം പേരും ദേശീയ ദുരന്തനിവാരണ സേനയില്‍ നിന്നുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Uttarkashi cloudburst: 700 airlifted as rescue operation intensify

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT