Chief Election Commissioner Gyanesh Kumar File Photo | IANS
India

ഗ്യാനേഷ് കുമാറിന് കേരളത്തിലും കുരുക്ക്; കരാറുകാരന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം

പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ 2 കോടി രൂപ കൈക്കൂലി ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കേ കെഎസ്ടിപി പദ്ധതിയില്‍ അഴിമതി നടത്തിയെന്നതുള്‍പ്പടെയുള്ള വെളിപ്പെടുത്തലില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലന്‍സ്. ഇതിന്റെ ഭാഗമായി ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ കരാറുകാരനായ സാജനില്‍ നിന്ന് ചൊവ്വാഴ്ച്ച വിജിലന്‍സ് സംഘം മൊഴിയെടുക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ പ്രൊജക്ട് മാനേജര്‍ ലീ സി ബിന്നില്‍ നിന്ന് ഗ്യാനേഷ് കുമാര്‍ കൈക്കൂലി ചോദിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സാജന്‍ വെളിപ്പെടുത്തിയിരുന്നു. ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യമായ പതി-ബെല്‍ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തത്. കേരളത്തിലെ പ്രവര്‍ത്തികളുടെ ബില്ലുകള്‍ മാറി നല്‍കാത്തതിനാലാണ് പതി-ബെല്‍ പ്രൊജക്ട് മാനേജരായ ലീ സി ബിന്‍ ജീവനൊടുക്കിയതെന്നാണ് ആരോപണം.

ജീവനൊടുക്കിയ ലീ സി ബിന്നിനോട് ഗ്യാനേഷ് കുമാര്‍ രണ്ട് കോടി രൂപയാണ് കൈക്കൂലി ചോദിച്ചതെന്ന് പതി-ബെല്‍ കമ്പനിയുടെ ഉപകരാറുകാരനായ സാജന്‍ പറഞ്ഞു. കൈക്കൂലി നല്‍കാതെ ഗ്യാനേഷ് കുമാര്‍ കെഎസ്ടിപി കരാര്‍ ഏറ്റെടുത്തിരുന്ന പതി-ബെലിന് ബില്ലുകള്‍ മാറി നല്‍കില്ലെന്ന് വ്യക്തമാക്കിയെന്നും സാജന്‍ വ്യക്തമാക്കി. ഇക്കാര്യം ലീ തന്നോട് പറഞ്ഞിരുന്നെന്നും സാജന്‍ പറഞ്ഞു. വിജിലന്‍സ് ആദ്യം നടത്തിയ അന്വേഷണം ഗ്യാനേഷിനെ സംരക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

Vigilance launches investigation against Gyanesh Kumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിപ വീണ്ടും ആവര്‍ത്തിക്കും; 50% വവ്വാലുകളില്‍ വൈറസ് ബാധ'

മുഹൂര്‍ത്ത വ്യാപാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ നിക്ഷേപകര്‍, അറിയാം ചരിത്രം

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം വികെ ശ്രീനിവാസൻ അന്തരിച്ചു

"പൊലീസ് ഡാ...!!!"; എഎസ്‌ഐയെ ആക്രമിച്ച് ഒളിവില്‍ പോയ പ്രതിയെ പിടികൂടി അതേ റോഡിലൂടെ നടത്തിച്ചു

'സത്യം മനസിലാക്കാതെ സമൂഹം പെരുമാറും, അത് നേരിട്ട് ജീവിക്കുന്നവരാണ് നമ്മൾ'; കുരുന്നുകൾക്ക് മുന്നിൽ മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രി