തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് - രാം ചരണ്‍ 
India

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

കരിയറിന്റേയും സ്റ്റാര്‍ഡത്തിന്റേയും ഉന്നതിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'പെദ്ധി'യുടെ പ്രചാരണാര്‍ഥം തമിഴ്നാട്ടില്‍ എത്തിയപ്പോഴാണ് രാംചരണ്‍ വിജയ്യെ പുകഴ്ത്തിയത്. പ്രശസ്തിയുടെ കൊടുമുടിയിലാണ് വിജയ് സിനിമവിട്ട് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രാംചരണ്‍ പറഞ്ഞു.

'ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഗാരുവിനെ ഞാന്‍ അഭിനന്ദിക്കുന്നു. കരിയറിന്റേയും സ്റ്റാര്‍ഡത്തിന്റേയും ഉന്നതിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിയത്. ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. തമിഴ്നാട്ടിലെ ജനങ്ങളേയും വിജയ് സാറിനേയും ഞാന്‍ അഭിനന്ദിക്കുന്നു'- രാം ചരണ്‍ പറഞ്ഞു.

സിനിമ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് വിജയ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തിനെത്തുടര്‍ന്ന് പെട്ടിയിലിരിക്കുകയാണ്. അത്ലറ്റിന്റേയും ഗുസ്തിക്കാരന്റേയും ക്രിക്കറ്റ് താരത്തിന്റേയും വേഷത്തില്‍ രാംചരണ്‍ എത്തുന്ന ചിത്രമാണ് 'പെദ്ധി'. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. ബുച്ചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം.

‘Vijay left at peak of his career and stardom to serve people’: Ram Charan hails Tamil Nadu CM, wishes him all the best

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

SCROLL FOR NEXT