Vijay meets governor ANI
India

ഗവർണറെ കണ്ട് വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു, പിഎംകെയും പിന്തുണയ്ക്കും?

മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴക വെട്രി കഴകം ( ടിവികെ ) നേതാവ് വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടികയും വിജയ് ​ഗവർണർക്ക് കൈമാറി. നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ട്.

വിജയ്‌ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് കോൺഗ്രസ് ടിവികെയ്ക്ക് നൽകിയിരിക്കുന്നത്. 5 എംഎൽഎമാരാണ് കോൺ​ഗ്രസിനുള്ളത്. തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 മന്ത്രിമാരെ ഉൾപ്പെടുത്താം.

അതിനിടെ പട്ടാളി മക്കൾ കച്ചിയിലെ 4 എംഎൽഎമാർ വിജയ് യെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്ക്ക് പിന്തുണ നല്‍കണമോ എന്നതിൽ തീരുമാനമെടുക്കാൻ മേയ് 8 വരെ സമയം തരണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 എംഎൽഎമാരുടെ പിന്തുണ വേണം. ടിവികെയ്ക്ക് നിലവിൽ 107 അംഗങ്ങളാണുള്ളത്.

TVK chief Vijay meets Governor Rajendra Arlekar, stakes claim to form govt in Tamil Nadu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

ഇടയ്ക്കിടെ കണ്ണു തിരുമ്മുറുണ്ടോ? നേത്രാരോ​ഗ്യത്തെ ബാധിക്കുന്ന 5 ശീലങ്ങൾ

നല്ല ഉറക്കത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

'അവര്‍ കൂവി വിളിച്ചപ്പോള്‍ സങ്കടം തോന്നി, കൂവിയവരും എനിക്കു വോട്ടു ചെയ്തു'

SCROLL FOR NEXT