വിജയ് - രാധന്‍ പണ്ഡിറ്റ്  
India

വിമര്‍ശനം ശക്തം; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി വിജയ്

പ്രതിപക്ഷ പാര്‍ട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തില്‍ വിമര്‍ശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിന്‍വലിച്ചത്.

Author : Sujith

ചെന്നൈ: വിവാദമായതിന് പിന്നാലെ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രത്യേക ഓഫീസറായി ജ്യോതിഷിയെ നിയമിച്ച തീരുമാനം പിന്‍വലിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു നിയമനം. ശാസ്ത്രീയമായ രീതിയില്‍ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജ്യോതിഷിയെ നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്ന് നിയമസഭയിലും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.

തമിഴ്‌നാട് നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. എഐഎഡിഎംകെ വിമതരുടേതടക്കം പിന്തുണ വിജയ്ക്ക് ലഭിച്ചു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തില്‍ വിമര്‍ശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിന്‍വലിച്ചത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.

വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് സഖ്യകക്ഷികളടക്കം ഉയര്‍ത്തിയത്. സിപിഎം, കോണ്‍ഗ്രസ്, വിസികെ. ഉള്‍പ്പെടെ ടിവികെ. സര്‍ക്കാരിന് പിന്തുണനല്‍കുന്ന പാര്‍ട്ടികളില്‍നിന്നു തന്നെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനു വിരുദ്ധമാണ് ഈ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. ജ്യോത്സ്യനായ ഒരാളെ സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥനാക്കുന്നത് തെറ്റായനടപടിയാണ്. ഇത് ജനങ്ങളില്‍ ജ്യോതിഷത്തോടുള്ള വിശ്വാസം വര്‍ധിപ്പിക്കാനേ ഉതകൂ. അദ്ദേഹം വിജയ്ക്ക് രാഷ്ട്രീയ ഉപദേശം നല്‍കുന്നതും സ്വീകാര്യമല്ലെന്നും ഷണ്‍മുഖം നേരത്തേ വിമര്‍ശിച്ചിരുന്നു.

എന്തിനാണ് ഒരു ജ്യോത്സ്യന് സര്‍ക്കാര്‍ നിയമനം നല്‍കുന്നതെന്ന് ആര്‍ക്കെങ്കിലും വിശദമാക്കാനാകുമോ എന്ന് പരിഹസിച്ചാണ് കോണ്‍ഗ്രസ് എംപി ശശികാന്ത് എക്‌സിലൂടെ പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷിയായ ടി.വി.കെ. ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയെ ഈ നിയമനം ദുര്‍ബലമാക്കുമെന്ന് കോണ്‍ഗ്രസ് എംപി ജ്യോതിമണി പറഞ്ഞു.

'പെരിയാറിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന വിജയ് അധികാരമേറ്റ ഉടന്‍തന്നെ ഇത്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു മതേതര സര്‍ക്കാരില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വിജയ് ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും വി.സി.കെ. ജനറല്‍ സെക്രട്ടറി ഡി രവികുമാര്‍ പ്രതികരിച്ചു.

Vijay Removes Astrologer As Officer On Special Duty After Criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: കോൺഗ്രസ് തീരുമാനിക്കട്ടെ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കാൻ ലീഗ്

വീടിനുള്ളില്‍ വിളക്ക് വെക്കുന്നത് പോലും ഒരാളുടെ വിശ്വാസം തെളിയിക്കാന്‍ മതിയാവും; ക്ഷേത്രത്തില്‍ പോകണമെന്ന് നിര്‍ബന്ധമില്ല: സുപ്രീം കോടതി

യുഎസിൽ വിദേശ വിദ്യാർത്ഥികൾക്ക് കുരുക്ക്; ഇന്ത്യക്കാരുൾപ്പെടെ പതിനായിരത്തോളം പേർ നിരീക്ഷണത്തിൽ

'സര്‍ക്കാരിന് കുതിരയുടെ വേഗം, എന്നാല്‍ കുതിരക്കച്ചവടത്തിനില്ല'; നിയമസഭയില്‍ തഗ്ഗ് മറുപടിയുമായി മുഖ്യമന്ത്രി വിജയ്

ഈ ഉപകരണങ്ങൾ പവർ സ്ട്രിപ്പിൽ പ്രവർത്തിപ്പിക്കരുത്

SCROLL FOR NEXT