വിജയ്‌നൊപ്പം നിര്‍മാതാവ് കെ വെങ്കട് നാരായണ 
India

'ജനനായകന്‍' ചിത്രത്തിന്റെ നിര്‍മാതാവിന് പുതിയ നിയമനം നല്‍കി വിജയ് സര്‍ക്കാര്‍; വിവാദം

തമിഴ്നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: തമിഴ്നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിര്‍മാതാവ് കെ വെങ്കട് നാരായണയെ നിയമിച്ച് വിജയ് സര്‍ക്കാര്‍. ഒരുവര്‍ഷത്തേക്ക് താത്കാലിക പദവി സൃഷ്ടിച്ചാണ് നിയമനം. വിജയ് ചിത്രം 'ജനനായകന്‍' നിര്‍മാതാവാണ് വെങ്കട് നാരായണ.

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 'ജനനായകന്‍' റിലീസ് വൈകുന്നതിനിടെയാണ് വെങ്കട് നാരായണയുടെ നിയമനം. നേരത്തെ, സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് വിജയ് ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറെ കണ്ടപ്പോള്‍ വെങ്കട് നാരായണയും ഒപ്പമുണ്ടായിരുന്നു. കര്‍ണാടകക്കാരനാണ് വെങ്കട് നാരായണ.

മലയാളത്തില്‍ 'ബാലന്‍: ദ ബോയ്' നിര്‍മിച്ചത് വെങ്കട് നാരായണ ആണ്. മലയാളത്തില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണിത്. പുറത്തിറങ്ങാനിരിക്കുന്ന ഗീതു മോഹന്‍ദാസ്- യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്സ്', പ്രിയദര്‍ശന്റെ ബോളിവുഡ് ചിത്രം 'ഹൈവാന്‍' എന്നീ ചിത്രങ്ങളും വെങ്കട് നാരായണനാണ് നിര്‍മാണം

Vijay’s Jana Nayagan producer Venkat Narayana K appointed Tamil Nadu govt’s special representative in New Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐറിഷ് ക്യാപ്റ്റന് ഫിഫ്റ്റി, ഹര്‍ഷിതിന് 3 വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ വേണം 183 റണ്‍സ്

'എഴുന്നേറ്റയുടൻ രണ്ട് ലിറ്റർ വെള്ളം കുടിക്കണം, ഇതിലൊന്നും ഒരു കാര്യവുമില്ല; ഓരോ ഡോക്ടർമാരും ഓരോന്നാണ് പറയുന്നത്'

'മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്; ജയറാം പണ്ടേ ഇത്തിരി പൊലിപ്പിച്ചേ പറയാറുള്ളൂ, അത് കേൾക്കാൻ നല്ല രസമാണ്'

'മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..! നമ്മൾ ഭാഗ്യം ചെയ്തവരാണ്'; വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

'ഞാനിവിടെ എറണാകുളത്തുണ്ട്, ബിജെപിയില്‍ ചേരുന്ന കാര്യം അറിഞ്ഞില്ല'; മുഹമ്മദ് ഫൈസല്‍