പ്രതീകാത്മീക ചിത്രം 
India

ചാര്‍ജ് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കിടന്ന അമ്മയും രണ്ട് മക്കളും മരിച്ചു

മുറിക്കുള്ളിലാണ് ഇ റിക്ഷയുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. കൂട്ടത്തില്‍ ഒരു ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ചാര്‍ജ് ചെയ്യുന്നതിനിടെ ഇ-റിക്ഷയുടെ ബാറ്ററികള്‍ പൊട്ടിത്തെറിച്ച് അമ്മയും രണ്ട് മക്കളും മരിച്ചു. ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ നിവാസ്പുര്‍ മേഖലയിലാണ് ദാരുണ സംഭവമുണ്ടായത്. 

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാര്യയും മൂന്ന് മക്കളും സഹോദര പുത്രിയും വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. മുറിക്കുള്ളിലാണ് ഇ റിക്ഷയുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നത്. കൂട്ടത്തില്‍ ഒരു ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. 

പ്രഭാതകൃത്യത്തിനായി എഴുന്നേറ്റ ഭര്‍ത്താവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് ഭര്‍ത്താവും നാട്ടുകാരും അപകടവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയ്ക്കും നാല് കുട്ടികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ യുവതിയും മകനും ബന്ധുവായ കുട്ടിയും മരിക്കുകയായിരുന്നു. എട്ട് വയസുകാരിയായ മകളും ഏഴ് മാസം പ്രായമായ മകനും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT