ഉഷ ചിലുകുരിക്കും ഭര്‍ത്താവ് ജെ ഡി വാന്‍സിനും വേണ്ടി പ്രത്യേക പൂജകള്‍ നടത്തുന്ന ക്ഷേത്രം എഎഫ് പി
India

യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രാര്‍ഥന; ഉഷ ചിലുകുരിക്ക് ഈ ക്ഷേത്രവുമായി എന്തു ബന്ധം?

ഉഷ ചിലുകുരിക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനാണ് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നതെന്നാണ് പുരോഹിതന്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ വഡ്‌ലുരു ഗ്രാമത്തിലെ ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും പ്രത്യേക പ്രാര്‍ഥന നടത്തുന്നത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെ ഡി വാന്‍സിനും ഭാര്യ ഉഷ ചിലുകുരിക്കും വേണ്ടിയാണ്. സായി ബാബയാണ് ഇവിടുത്തെ പ്രതിഷ്ഠ.

വാന്‍സിന്റെ ഭാര്യയായ ചിലുകുരി ഇന്ത്യന്‍ വംശജയാണ്. ആന്ധ്രാപ്രദേശിലെ വഡ്‌ലുരു ഗ്രാമത്തിലാണ് ഇവരുടെ കുടുംബ വീട്. ഉഷ ചിലുകുരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഈ ക്ഷേത്രമുള്ളത്. എന്നാല്‍ ഉഷ ചിലുകുരി ഇതുവരെ ഇവിടെ സന്ദര്‍ശിച്ചിട്ടില്ല. പിതാവ് രാധാകൃഷ്ണന്‍ മൂന്ന് വര്‍ഷം മുമ്പ് എത്തി ക്ഷേത്രത്തിലെ കാര്യങ്ങള്‍ അന്വേഷിച്ച് തിരികെ പോയെന്നും പുരോഹിതന്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉഷ ചിലുകുരിക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനാണ് പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുന്നതെന്നാണ് പുരോഹിതന്‍ പറയുന്നത്. ഉഷ ചിലുകുരിയുടെ മുത്തച്ഛന്റെ കാലത്താണ് ഈ ഗ്രാമത്തില്‍ നിന്നും കുടുംബം ചെന്നൈയിലേക്ക് മാറിത്താമസിക്കുന്നത്. ഉഷയുടെ പിതാവ് രാധാകൃഷ്ണന്‍ ചിലുകുരി വളര്‍ന്നതും പഠിച്ചതും എല്ലാം ചെന്നൈയിലാണ്. ഉന്നത പഠനത്തിനായി അമേരിക്കയില്‍ പോയതോടെ കുടുംബമായി പിന്നീട് അവിടെ തന്നെ തുടരുകയായിരുന്നു. ഉഷ ചിലുകുരി വളര്‍ന്നത് സബര്‍ബന്‍ സാന്‍ഡിയാഗോയിലും. നിയമ പഠന കാലത്താണ് ഉഷ ചിലുകുരിയും ജെ ഡി വാന്‍സും പരിചയപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം