India

വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ്; 23 കാരി കുഴഞ്ഞു വീണ് മരിച്ചു-വിഡിയോ

കുഴഞ്ഞ് വീണ ഉടന്‍ തന്നെ സിപിആര്‍ നല്‍കി. ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ബന്ധുവിന്റെ വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ 23 കാരി കുഴഞ്ഞു വീണു മരിച്ചു. ഡാന്‍സ് തുടങ്ങി മുപ്പത് സെക്കന്റുകള്‍ക്കുള്ളിലാണ് പെണ്‍കുട്ടി സ്റ്റേജില്‍ കുഴഞ്ഞു വീണത്. ഡാന്‍സ് ചെയ്യുന്നതിനിടെ മുഖമടച്ച് കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.

കുഴഞ്ഞ് വീണ ഉടന്‍ തന്നെ സിപിആര്‍ നല്‍കി. ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ ഇളയ സഹോദരനും 12 വസയുള്ളപ്പോള്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. 200 ലധികം പേര്‍ പങ്കെടുത്ത സംഗീത ദിശയിലാണ് ദാരുണമായ സംഭവമുണ്ടായത്.

കോവിഡ് വാക്‌സിന്‍ എടുത്തിന് ശേഷം ഇത്തരം മരണങ്ങള്‍ ധാരാളമുണ്ടാകുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഡോക്ടര്‍മാര്‍ അത്തരം അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. ജീവിത ശൈലി, പുകയില, അമിതമായ മദ്യപാനം തുടങ്ങി ഹൃദയാഘാതത്തിന് ഒന്നിലധികം കാരണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും