പ്രതീകാത്മക ചിത്രം 
India

ബാധ ഒഴിപ്പിക്കാന്‍ ചട്ടുകം പഴുപ്പിച്ച് വച്ചു, 40കാരി ഗുരുതരാവസ്ഥയില്‍; നാലുപേര്‍ക്കെതിരെ കേസ് 

രാജസ്ഥാനില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചതിനെ തുടര്‍ന്ന് 40 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചതിനെ തുടര്‍ന്ന് 40 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. ജില്ലയിലെ ക്ഷേത്രത്തില്‍ വച്ചാണ് 40കാരി ആക്രമണത്തിന് ഇരയായത്. ക്ഷേത്രത്തില്‍ സന്തോഷി ദേവി എന്ന സ്ത്രീ 40കാരിയുടെ ശരീരത്തില്‍ ബാധ കയറിയതായി പറഞ്ഞു. ബാധ ഒഴിപ്പിക്കാന്‍ 1000 രൂപയുടെ പ്രത്യേക പൂജ നടത്താന്‍ സന്തോഷി ദേവി 40കാരിയോട് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

ഇതിന് ശേഷം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് 40കാരിയെ ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചു എന്നതാണ് കേസ്. തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായ സ്ത്രീ സഹായത്തിനായി ഉറക്കെ കരഞ്ഞു. പിന്നാലെ ബോധരഹിതയായി വീണതായി പൊലീസ് പറയുന്നു. 

ബാധ പിടിച്ചുകെട്ടി എന്ന് അവകാശവാദം ഉന്നയിച്ച സന്തോഷി ദേവി കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും ബന്ധുക്കളോട് പറഞ്ഞു. നടന്ന കാര്യങ്ങള്‍ ആരോടും പറയരുതെന്ന് കാട്ടി മന്ത്രവാദി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. നെറ്റിയില്‍ ഉള്‍പ്പെടെ 40കാരിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റ പാടുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി