പ്രതീകാത്മക ചിത്രം 
India

പിഞ്ചുകുഞ്ഞിനെ ചെറിയമ്മ ജീവനോടെ കുഴിച്ചുമൂടി; കൊലപാതകത്തിന് പിന്നില്‍ അമ്മയോടുള്ള പക, മൃതദേഹം സെപ്റ്റിക് ടാങ്കില്‍

പഞ്ചാബില്‍ ചെറിയമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ ചെറിയമ്മ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി. കുഞ്ഞിന്റെ അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് ചെറിയമ്മ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

അമീര്‍ ഖാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കഴിഞ്ഞദിവസം അമ്മന്‍ദീപ് കൗര്‍ മകളെ അയല്‍വാസിയുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി ബാങ്കില്‍ ജോലിക്ക് പോയി. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ മകളെ കാണാനില്ല. അമ്മയും ബന്ധുക്കളും ചേര്‍ന്ന് കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. 

പിറ്റേന്ന് സെപ്റ്റിക് ടാങ്കില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ സുഖ്പ്രീതാണ്
സെപ്റ്റിക് ടാങ്കില്‍ പെണ്‍കുട്ടിയുടെ കാല്‍ കാണുന്നതായി ബന്ധുക്കളെ അറിയിച്ചത്.കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്ക് പരിസരം ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടിയുടെ ചെറിയമ്മയായ സുഖ്പ്രീതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സുഖ്പ്രീത് കുറ്റസമ്മതം നടത്തുകയായിരുന്നു.

കുടുംബവഴക്കിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയോട് വൈരാഗ്യം തീര്‍ക്കാനാണ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയതെന്ന് ചെറിയമ്മ കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. താന്‍ വീട്ടില്‍ ഇല്ല എന്ന് അറിഞ്ഞ് മകനെ പറഞ്ഞയച്ച് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ ചെറിയമ്മ എടുത്തു കൊണ്ടുപോകുകയായിരുന്നുവെന്ന് അമ്മന്‍ദീപ് കൗര്‍ പറയുന്നു. തുടര്‍ന്ന് സുഖ്പ്രീത് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT