വീഡിയോ ദൃശ്യം 
India

കാമുകിക്കൊപ്പം ഷോപ്പിങ്;  പിടികൂടി ഭാര്യ;  നടുറോഡിലിട്ട്  ഭര്‍ത്താവിനെ'കൈകാര്യം' ചെയ്തു; വീഡിയോ വൈറല്‍

അദ്‌നാനും ആയിഷയും തമ്മില്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ഭര്‍ത്താവ് കാമുകിക്ക് വസ്ത്രങ്ങള്‍ വാങ്ങിനല്‍കുന്നത് യുവതി കയ്യോടെ പിടികൂടിയതിന് പിന്നാലെ ചന്തയില്‍ നാടകീയ രംഗങ്ങള്‍. ഉത്തര്‍പ്രദേശിലെ മീററ്റിലെ ശാസ്ത്രി നഗറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.  വിശ്വാസ വഞ്ചനയില്‍ പ്രകോപിതയായ യുവതി ഭര്‍ത്താവിനെ നാട്ടുകാരും പൊലീസുകാര്‍ നോക്കി നില്‍ക്കെ തല്ലിച്ചതച്ചു. കുഴപ്പം തിരിച്ചറിഞ്ഞ കാമുകി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. 

അദ്‌നാനും ആയിഷയും തമ്മില്‍ ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. കല്യാണം കഴിഞ്ഞയുടനെ തന്നെ ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറാന്‍ തുടങ്ങിയതായും പലപ്പോഴും അടിക്കാറുള്ളതായും യുവതി പറയുന്നു. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് യുവതിയെ അവരുടെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനൊപ്പം മറ്റൊരു യുവതിയെ കാണാന്‍ ഇടയായി. അവരെ പിന്തുടര്‍ന്ന യുവതി ഭര്‍ത്താവിനൊപ്പമുള്ള സ്ത്രീക്ക് വസത്രം വാങ്ങി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ കടയില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ആയിഷ ഭര്‍ത്താവിനെ നാട്ടകാര്‍ നോക്കി നില്‍ക്കെ മര്‍ദ്ദിക്കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. താന്‍ അയിഷയില്‍ നിന്ന് വിവാഹമോചനം തേടിയെന്നും ഇതിന്റെ രേഖകള്‍ നല്‍കാമെന്നും അദ്‌നാന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിവാഹമോചനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ യുവാവിന് കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. ഗാര്‍ഹികപീഡനം ആരോപിച്ച് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT