പ്രതീകാത്മക ചിത്രം 
India

മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കാണുന്നത് കൈയോടെ പൊക്കി; യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് ഭാര്യ, ആശുപത്രിയില്‍ 

ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി. മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കണ്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

തീരദേശ മേഖലയായ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. ആനന്ദ് ബാബുവാണ് യുവതിയുടെ ക്രോധത്തിന് ഇരയായത്. യുവാവിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലേക്ക് മാറ്റുകയായിരുന്നു.

26കാരനായ ആനന്ദ് ബാബു ആറുവര്‍ഷം മുന്‍പാണ് ആദ്യ വിവാഹം കഴിച്ചത്. വഴക്കിനെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. തുടര്‍ന്നാണ് വരമ്മയെ ആനന്ദ് ബാബു വിവാഹം ചെയ്തത്. 

ശനിയാഴ്ചയാണ് മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കാണുന്നത് വരമ്മ കണ്ടത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടി. വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുപിതയായ വരമ്മ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ആനന്ദ് ബാബുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനനേന്ദ്രിയത്തിലെ മുറിവുകള്‍ തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവാവ് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT