ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതിക്ക് യുവതി പണമയച്ചിരുന്നത്.  പ്രതീകാത്മക ചിത്രം
India

എഐ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളി; അയല്‍വാസിയില്‍ നിന്ന് ആറ് ലക്ഷം തട്ടിയ യുവതി അറസ്റ്റില്‍

പല തവണയായി ആറ് ലക്ഷം രൂപയാണ് രശ്മി അയല്‍വാസിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

താനെ: അയല്‍ക്കാരിയില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ രശ്മി കര്‍ ആണ് അറസ്റ്റിലായത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ ഫോണ്‍ വിളിച്ചായിരുന്നു രശ്മിയുടെ തട്ടിപ്പ്. പല തവണയായി ആറ് ലക്ഷം രൂപയാണ് രശ്മി അയല്‍വാസിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്തത്.

പൈസ തന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. നേരില്‍ക്കാണാന്‍ ആവശ്യപ്പെട്ടിട്ടും രശ്മി നിരസിക്കുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതിക്ക് യുവതി പണമയച്ചിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭീഷണി അസഹനീയമായതോടെ യുവതി പരാതി നല്‍കുകയും രശ്മി അറസ്റ്റിലാവുകയുമായിരുന്നു. പണത്തിന് അത്യാവശ്യമുണ്ടായിരുന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മി കര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT