പ്രതീകാത്മക ചിത്രം 
India

സ്വത്തിനെ ചൊല്ലി തര്‍ക്കം; സഹോദരിയുടെ ക്വട്ടേഷന്‍; സിനിമ സഹസംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനം; പ്രതികള്‍ പിടിയില്‍

ശിവകുമാറിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും അംബികയും ഭര്‍ത്താവും ഉള്‍പ്പടെയുള്ള ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സിനിമ സഹസംവിധായകനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സംഘത്തെ തിരുപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പിതാവ്‌ പൊന്നുസാമി ഗൗണ്ടറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വന്‍തോതിലുള്ള ഭുമി ശിവകുമാറിന് ലഭിച്ചു. ഇതില്‍ പകുതി തനിക്ക് നല്‍കണമെന്ന് സഹോദരി അംബിക ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.

രണ്ടുദിവസം മുന്‍പാണ് അംബികയും ഭര്‍ത്താവും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് തിരുപ്പൂര്‍ പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം സ്വത്തുക്കള്‍ അംബികയുടെ പേരിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ശിവകുമാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ശിവകുമാറിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും അംബികയും ഭര്‍ത്താവും ഉള്‍പ്പടെയുള്ള ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ ഭൂരേഖകളില്‍ ശിവകുമാര്‍ ഒപ്പിട്ടു നല്‍കി.. ഇയാളില്‍ നിന്ന് ഒന്നരലക്ഷം രൂപയും ആഭരണങ്ങളും സംഘം തട്ടിയെടുക്കുയം ചെയ്തു. കൂടാതെ നിര്‍ബന്ധിപ്പിച്ച് ബോധം കെടുന്നതുവരെ മദ്യപിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ബോധം വീണ്ടെടുത്തപ്പോള്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ഒരു മാനസികരോഗാശുപത്രിയില്‍ ചികിത്സ തേടുകയും വിവരം ഡോക്ടര്‍മാരെ അറിയിക്കുയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. ശിവകുമാറിന്റെ പരാതിയില്‍ സഹോദരി ഭര്‍ത്താവ്, മകന്‍ തുടങ്ങി അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സഹോദരി അംബികയും മറ്റ് രണ്ടുപേരും ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT