പ്രതീകാത്മക ചിത്രം 
India

ആംബുലന്‍സിന് മുന്നില്‍ വഴി മുടക്കി കാട്ടാന; യുവതി വാഹനത്തില്‍ പ്രസവിച്ചു

ആന വഴിയില്‍ നിന്ന് മാറാന്‍ വേണ്ടി അരമണിക്കൂറിലധികം ഇവര്‍ കാത്തുനിന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകവേ ആംബുലന്‍സിന് മുന്നില്‍ വഴി മുടക്കി കാട്ടാന നിന്നു. ഇതോടെ ആദിവസി യുവതി ആംബുലന്‍സില്‍ തന്നെ പ്രസവിച്ചു. 24കാരിയായ ആദിവാസി യുവതിക്കാണ് ഈ ദുരവസ്ഥ. 

വ്യാഴാഴ്ച തമിഴ്‌നാട്ടിലെ ഈറോഡാണ് സംഭവം നടന്നത്. ഊരിലെ വീട്ടിലിരിക്കെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ ചേര്‍ന്നാണ് ആംബുലന്‍സ് എത്തിച്ചത്. വാഹനം ചുരത്തിലൂടെ കടന്നുപോകവേ, കാട്ടില്‍ നിന്നിറങ്ങിവന്ന ഒറ്റപ്പെട്ട ആന വഴിമുടക്കിയായി നില്‍ക്കുകയായിരുന്നു. 

ആന വഴിയില്‍ നിന്ന് മാറാന്‍ വേണ്ടി അരമണിക്കൂറിലധികം ഇവര്‍ കാത്തുനിന്നു. എന്നാല്‍ ആന വാഹനം നീങ്ങാന്‍ പാകത്തില്‍ റോഡില്‍ നിന്ന് മാറിയില്ല. അതിനിടെ യുവതിക്ക് വേദന മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്നവരുടെ സഹായത്തോടെ തന്നെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. 

ഇതിന് ശേഷം വൈകാതെ ആന വഴിയില്‍ നിന്ന് മാറിയതോടെ ആംബുലന്‍സിന് നീങ്ങാന്‍ സാധിച്ചു. പിന്നീട് യുവതിയെയയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം