പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം 
India

പട്ടാപ്പകല്‍ പെട്രോള്‍ പമ്പില്‍ നിന്ന് വിദ്യാര്‍ഥിനിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി, അക്രമികള്‍ക്കായി തെരച്ചില്‍- വീഡിയോ 

മധ്യപ്രദേശില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി. പെട്രോള്‍ പമ്പില്‍ ജീവനക്കാരും മറ്റു വാഹന യാത്രക്കാരും നോക്കിനില്‍ക്കേ, ബൈക്കില്‍ എത്തിയ രണ്ടുപേരാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗ്വാളിയറില്‍ തിങ്കളാഴ്ച രാവിലെ 8.50നായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച ആളും മുഖം തുണി ഉപയോഗിച്ച് മൂടിയ അക്രമിയും ചേര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ ബലംപ്രയോഗിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈസമയത്ത് പെട്രോള്‍ പമ്പ് ജീവനക്കാരും മറ്റു വാഹന യാത്രക്കാരും സമീപത്ത് ഉണ്ടായിരുന്നു. 19 വയസുള്ള ബിഎ വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ നിന്ന് ഇറങ്ങി നിമിഷ നേരം കൊണ്ടാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ ദീപാവലി ആഘോഷിച്ച് തിരിച്ചുവരുന്നതിനിടെ, പെട്രോള്‍ പമ്പില്‍ സഹോദരന് വേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'നീണ്ട 29 വർഷങ്ങൾ; അകലെയാണെങ്കിലും സുകുവേട്ടൻ എനിക്കും മക്കൾക്കും എന്നും കണ്ണെത്തുന്ന ദൂരത്ത് തന്നെയുണ്ട്'

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

SCROLL FOR NEXT