പ്രതീകാത്മക ചിത്രം 
India

26കാരനെ കഴുത്ത് ഞെരിച്ച് കൊന്നു; ഭാര്യയും കാമുകനും ചേര്‍ന്ന് വീട്ടുവരാന്തയില്‍ കുഴിച്ചുമൂടി; കള്ളിവെളിച്ചത്തായത് ഇങ്ങനെ

26കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്:  26കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. ക്വാറി തൊഴിലാളിയായ തേജ്പാലിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ വരാന്തയില്‍ കുഴിച്ചിടുകയായിരുന്നു. .

പ്രതികളായ പാലോ ദേവിയെയും കാമുകനായ സോഹാലി ഖാനെയും പൊലീസ് ബിലാസ് പൂര്‍ കോടതിയല്‍ ഹാജരാക്കിയാതായി പൊലീസ് അറിയിച്ചു. 

ജനുവരി 14മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് യുവതി  ജനുവരി 22ന് പ്രതാപ് നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. മയക്കുമരുന്നിന് അടിമയാണ് ഭര്‍ത്താവെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

യുവതിയും കാമുകനും ചേര്‍ന്ന് സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞ് തിലകിന്റെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് പൊലീസ്  സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. നാലുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇതില്‍ നാലുവയസുള്ള ഒരു മകളുണ്ട്. എന്നാല്‍ യുവതിക്ക് സോഹാലിയുമായി ദീര്‍ഘകാലമായി വിവാഹേതരബന്ധമുണ്ടായിരുന്നു. ഭര്‍ത്താവ് ഇതിന് തടസമായപ്പോള്‍ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍