പ്രതീകാത്മക ചിത്രം 
India

വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷം, കുട്ടികളുണ്ടായില്ല; യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം കൊടുത്ത് കൊന്നു; പരാതി

കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് യുവതിയും ഭര്‍തൃവീട്ടകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി സാലിയുടെ സഹോദരന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും കുഞ്ഞിനെ പ്രസവിക്കാത്തതിനെ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

സാലി ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്്. കുട്ടികളുണ്ടാകത്തതിനെ തുടര്‍ന്ന് യുവതിയും ഭര്‍തൃവീട്ടകാരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി സാലിയുടെ സഹോദരന്‍ പറഞ്ഞു. സംഭവ ദിവസവും ഇതേ ചൊല്ലി യുവതിയുമായി ഭര്‍തൃവീട്ടുകാര്‍ വഴക്കിട്ടിരുന്നു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സഹോദരി തന്നെ വിളിച്ചതായും. അവിടെയെത്തിയപ്പോള്‍   അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തനിക്ക് വീട്ടുകാര്‍ വിഷം നല്‍കിയെന്ന് സഹോദരി പറഞ്ഞതായി സഹോദരന്‍ പറഞ്ഞു.

ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സഹോദരിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്നും സഹോദരന്‍ അരോപിക്കുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മറ്റ് നാല് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT