പ്രതീകാത്മക ചിത്രം 
India

ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ല; 32കാരിയുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ചു;  ഗുരുതരാവസ്ഥയില്‍

കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് 32കാരിയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്.

ഭര്‍ത്താവായ സഞ്ജു യുവതിയോട് വീട്ടില്‍ നിന്ന് അന്‍പതിനായിരം രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. 2013ലായിരുന്നു ഇവരുടെ വിവാഹം. പലപ്പോഴും ഇയാള്‍ യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ഭക്ഷണം നല്‍കാറുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഓഗസ്റ്റ് പതിമൂന്നിനാണ് സഞ്ജു യുവതിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സഞ്ജുവിന്റെ അച്ഛന്റെ പരാതിയില്‍ ബുധനാഴ്ചയാണ് പൊലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT