പ്രതീകാത്മക ചിത്രം 
India

പ്ലാസ്റ്റിക് കവറില്‍ തലയോട്ടിയും ശരീരഭാഗങ്ങളും, യുവതിയെ കൊന്ന് വെട്ടിനുറുക്കി മെട്രോ പരിസരത്ത് ഉപേക്ഷിച്ചു; വീണ്ടും നടുങ്ങി ഡല്‍ഹി

സറൈ കലെ ഖാന്‍ മേഖലയിലാണ് പല കഷ്ണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ യുവതിയെ കൊന്ന് വെട്ടിനുറുക്കിയ നിലയില്‍. സറൈ കലെ ഖാന്‍ മേഖലയിലാണ് പല കഷ്ണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോളിത്തീന്‍ കവറിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനായിട്ടില്ല.

സറൈ കലെ ഖാനിലെ റാപ്പിഡ് മെട്രോയുടെ നിർമാണത്തിലിരിക്കുന്ന പ്രദേശത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ പ്ലാസ്റ്റിക് കിറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവതിയുടെ തലയോട്ടിയും കയ്യിന്റേയും ഇടുപ്പിന്റേയും ഭാഗങ്ങളും ഒരു കൈപ്പത്തിയുമാണ് വെള്ള പോളിത്തീന്‍ കവറിലാക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹിയില്‍ ലിവിങ് പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ 28കാരനായ അഫ്താബ് പൂനവാല അറസ്റ്റിലാവുന്നത്. ശ്രദ്ധ വാക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി മുറിച്ച് പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍