മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഫയൽ
India

'ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ ആശങ്ക എന്തിന്?, മലിനീകരണം താനേ മാറും': യോഗി ആദിത്യനാഥ്

അഴിമതിയിലൂടെ വ്യവസ്ഥിതി മുഴുവൻ മലിനമാക്കിയവരെക്കുറിച്ച് ആരും ചോദിക്കുന്നില്ലെന്നും യോഗി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ലഖ്‌നൗ: ദീപാവലി ആഘോഷങ്ങളിലെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട മലിനീകരണ ആശങ്കകളെ തള്ളി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങൾ കാരണം ഉണ്ടാകുന്ന മലിനീകരണം താനേ മാറുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്‌നൗവിൽ ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

"ചിലർ പറയുന്നത് ദീപാവലി കാരണം മലിനീകരണം വർധിച്ചു എന്നാണ്. വർധിച്ചെങ്കിൽ എന്താണ്? അത് താനേ മാറിക്കോളും. നിങ്ങളെന്തിനാണ് ഇതിൽ ആശങ്കപ്പെടുന്നത്?" യോഗി ആദിത്യനാഥ് ചോദിച്ചു. അഴിമതിയിലൂടെ വ്യവസ്ഥിതി മുഴുവൻ മലിനമാക്കിയവരെക്കുറിച്ച് ആരും ചോദിക്കുന്നില്ലെന്നും, എന്നാൽ പൊതുജനങ്ങൾ ഒരു ദിവസം ആഹ്ലാദത്തോടെ പടക്കം പൊട്ടിക്കുമ്പോൾ മാത്രം മലിനീകരണം വലിയ വിഷയമായി മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ആഘോഷങ്ങളിൽ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായും, ജനങ്ങൾ വലിയ ആവേശത്തോടെയാണ് ദീപാവലി ആഘോഷിച്ചതെന്നും പടക്കം പൊട്ടിച്ച് അവർ ആനന്ദിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Uttar Pradesh Chief Minister Yogi Adityanath has defended Diwali celebrations and firecracker use, stating that temporary pollution is not a major concern while questioning critics who remain silent on systemic corruption.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇത്രകാലം പുറത്ത് നിര്‍ത്തിയില്ലേ?, ഇനിയെന്ത് മാപ്പ്?, ഇനിയും അരിശം തീര്‍ന്നില്ലേ?; കാലടി സര്‍വകലാശാലക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ഒരു ദിവസം എത്ര ബദാം കഴിക്കണം, ആരോ​ഗ്യത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ

150 എംബിപിഎസ് സ്പീഡ്, 25ലധികം ഒടിടി, ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് അടച്ചാല്‍ 13 മാസം വാലിഡിറ്റി; അറിയാം ബിഎസ്എന്‍എല്ലിന്റെ ഭാരത് ഫൈബര്‍ പ്ലാന്‍

ഏഴാം ക്ലാസ് മതി..... അസിസ്റ്റന്റ് മുതൽ ഓഫീസ് അറ്റൻഡന്റ് വരെ; സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അവസരം

'ഫസ്റ്റ് ലുക്കിന് മുമ്പേ സീനിന്റെ കഥ ലീക്കായി, എനിക്കാകെ ഭയമായി; എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ'; തുറന്നു പറഞ്ഞ് ജിത്തു മാധവന്‍