Yogi Adityanath  file
India

ഇനിയൊരു ജിന്ന ഉണ്ടാവരുത്, യുപിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കും: യോഗി ആദിത്യനാഥ്

'ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം. ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങള്‍ അത് ആലപിക്കുന്നത് നിര്‍ബന്ധമാക്കും യോഗി ആദിത്യനാഥ് '

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖൊരക്പൂര്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വന്ദേമാതരത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. അതിനെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം. ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത് ആലപിക്കുന്നത് നിര്‍ബന്ധമാക്കും- യോഗി ആദിത്യനാഥ് പറഞ്ഞു. ജാതി, പ്രദേശം, ഭാഷ എന്നിവയുടെ പേരില്‍ വിഭജിക്കുന്ന ഘടകങ്ങള്‍ എന്നും പുതിയ ജിന്നമാരെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

'ഇന്ത്യയില്‍ പുതിയ ജിന്നമാര്‍ ഉയര്‍ന്നുവരുന്നത് അനുവദിക്കാനാവില്ല... വിഭാഗീയ ലക്ഷ്യം വേരൂന്നുന്നതിന് മുമ്പ് അത് കുഴിച്ചുമൂടണം, മുഖ്യമന്ത്രി പറഞ്ഞു. 1937ല്‍ വന്ദേഭാരതത്തിലെ പ്രധാന വരികള്‍ ഒഴിവാക്കിയതാണ് വിഭജനത്തിന് വിത്തു പാകിയതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായിരുന്നു വന്ദേമാതരം. അതിന്റെ ആത്മാവായ വരികള്‍ വെട്ടിച്ചുരുക്കിയവരുടെ വിഭജന മനോഭാവം രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നാതാണെന്നാണ് മോദി പറഞ്ഞത്.

Yogi makes ‘Vande Mataram’ must in all UP schools: ‘No new Jinnahs should rise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചായത്തുകളില്‍ 25,000 രൂപ, കോര്‍പ്പറേഷനില്‍ ഒന്നര ലക്ഷം വരെ; ചെലവഴിക്കാവുന്ന തുക ഇങ്ങനെ, തെരഞ്ഞെടുപ്പു വിശദാംശങ്ങള്‍

സ്വന്തം വീടിന് നേരെ വെടിയുതിര്‍ത്തു, കാറിലെത്തിയവര്‍ അക്രമം നടത്തിയെന്ന് പതിനാലുകാരന്‍; ഒടുവില്‍ ട്വിസ്റ്റ്‌

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഇനിയും സ്വീകരിക്കും, അതില്‍ സിപിഎമ്മിന് എന്തു പ്രശ്നം?: വിഡി സതീശന്‍

സഞ്ജു പോയാല്‍ രാജസ്ഥാന്‍ റോയല്‍സിനെ ആര് നയിക്കും?

കൊച്ചി കോര്‍പറേഷനില്‍ എല്ലായിടത്തും, 60 പഞ്ചായത്തുകളിലും 4 മുനിസിപ്പാലിറ്റികളിലും ട്വന്റി 20 മത്സരിക്കും

SCROLL FOR NEXT