India

അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ട്?; ഉത്തരംമുട്ടി ബിജെപി വക്താവ്, രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ മറുപടി (വീഡിയോ)

അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന് അറിയാതെ കുഴങ്ങുന്ന ബിജെപി വക്താവ് സാംബിത് പാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന് അറിയാതെ കുഴങ്ങുന്ന ബിജെപി വക്താവ് സാംബിത് പാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭാണ് ചാനല്‍ ചര്‍ച്ചക്കിടെ ബിജെപിയുടെ തീപ്പൊരി വക്താവിനെ വെള്ളംകുടിപ്പിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നപേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സാംബിത് പാത്രയെ ഗൗരവ് വല്ലഭ് കുടുക്കിയത്. 

ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘടിപ്പിച്ച 'എബിപി ശിക്കാര്‍ സമ്മേളന്‍' എന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നമായ '5 ട്രില്ല്യണ്‍ എക്കണോമി'യെക്കുറിച്ച് വാചാലനാകുമ്പോഴാണ് പ്രൊഫ. ഗൗരവ് വല്ലഭ് അപ്രതീക്ഷിതമായി ആ ചോദ്യം എടുത്തിട്ടത്: 'അഞ്ച് ട്രില്ല്യണില്‍ എത്ര പൂജ്യങ്ങളുണ്ട്?' ഉത്തരം പറയാനെന്ന മട്ടില്‍ മൈക്ക് കയ്യിലെടുത്ത സാംബിത് പാത്ര പരുങ്ങുന്നതാണ് പിന്നെ കണ്ടത്. 'ആദ്യം ഇത് രാഹുല്‍ ഗാന്ധിയോട് ചോദിക്കൂ...' എന്ന മറുപടിയുമായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഗൗരവ് വല്ലഭ് വിട്ടില്ല. പാത്ര ഉത്തരംമുട്ടിയപ്പോള്‍ പന്ത്രണ്ട് പൂജ്യങ്ങളെന്ന ഉത്തരവും അദ്ദേഹം തന്നെ നല്‍കി.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും ജിഡിപിയെയും കുറിച്ച് ചോദിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെയും മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കമലാ നെഹ്‌റുവിനെയും ചോദ്യം ചെയ്യുന്ന ബിജെപി വക്താക്കളെ വല്ലഭ് പരിഹസിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ