India

അതെല്ലാം കെട്ടുകഥ ; കോണ്‍ഗ്രസിനൊപ്പം തന്നെയെന്ന് അല്‍പേഷ് താക്കൂര്‍

കോണ്‍ഗ്രസിനുള്ള പിന്തുണ തുടരും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അല്‍പേഷ് താക്കൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് അല്‍പേഷ് താക്കൂര്‍. ഞാനിപ്പോഴും കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസിനുള്ള പിന്തുണ തുടരും. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അല്‍പേഷ് താക്കൂര്‍ പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി അല്‍പേഷ് ഭിന്നതയിലായിരുന്നു. താക്കൂര്‍ സമുദായത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അല്‍പേഷ് ആരോപിച്ചിരുന്നു.

എന്നാല്‍ അല്‍പേഷ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. നടപ്പാക്കാനാകാത്ത തരത്തിലുള്ള ആവശ്യങ്ങളാണ് അല്‍പേഷ് മുന്നോട്ടുവെക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. 

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിനന്ത രൂക്ഷമായതിനിടെയാണ്, കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം അല്‍പേഷ് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്‍പേഷ് അടക്കമുളള നേതാക്കള്‍ ചര്‍ച്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. 

പത്താന്‍ സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് ടിക്കറ്റോ, ഗുജറാത്ത് മന്ത്രിസഭയില്‍ സ്ഥാനമോ ആണ് ബിജെപി അല്‍പേഷിന് നല്‍കിയ ഓഫര്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതല്ലെങ്കില്‍ താക്കൂറിന്റെ ഭാര്യ കിരണിനെ പത്താന്‍ സീറ്റില്‍ നിന്ന് മത്സരിപ്പിക്കാം എന്ന വാഗ്ദാനവും അല്‍പേഷിന് മുന്നില്‍ ബിജെപി വെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. 

ഗുജറാത്തിലെ ഓബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവാണ് അല്‍പേഷ് താക്കൂര്‍. 2017ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ രാധന്‍പൂരില്‍ നിന്ന് മത്സരിച്ച് ജയിച്ചാണ് നിയമസഭയിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT