കൊല്‍ക്കത്ത: അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച വീഡിയോ ചാറ്റ് ആപ്ലിക്കേഷന് എതിരെ പൊലീസിന്റെ സഹായം തേടി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്‍.
ചിത്രം ഉപയോഗിച്ച വീഡിയോ ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് നുസ്രത് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. അനുവാദമില്ലാതെ ചിത്രം ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണ് എന്ന എംപി കുറിച്ചു.
കൊല്‍ക്കത്ത പൊലീസിനെ മെന്‍ഷന്‍ ചെയ്താണ് നുസ്രത് ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും നുസ്രത് വ്യക്തമാക്കി.
This is totally unacceptable - using pictures without consent. Would request the Cyber Cell of @KolkataPolice to kindly look into the same. I am ready to take this up legally.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates