India

അഭിനന്ദന് പ്രൗഢ സ്വീകരണമൊരുക്കാൻ രാജ്യം; വാഗാ–അട്ടാരി അതിർ‌ത്തിയിൽ തടിച്ചു കൂടിയിരിക്കുന്നത് വൻ ജനാവലി 

ഒന്‍പത് മണി ആയപ്പോഴേയ്ക്കും ഇന്ത്യയുടെ വീര സൈനികനെ വരവേൽക്കാനെത്തിയവരെക്കൊണ്ട് അട്ടാരി അതിർത്തിയും പരിസരവും നിറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


അമൃത്സർ: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാൻ അട്ടാരി-വാഗ അതിര്‍ത്തിയിൽ തടിച്ചു കൂടിയിരിക്കുന്നത് വൻ ജനാവലി. ഇന്ന് രാവിലെ ആറ് മണിയോടെ വാഗാ–അട്ടാരി ചെക് പോസ്റ്റിലേക്ക് ആളുകള്‍ എത്തിതുടങ്ങിയിരുന്നു. ഒന്‍പത് മണി ആയപ്പോഴേയ്ക്കും ഇന്ത്യയുടെ വീര സൈനികനെ വരവേൽക്കാനെത്തിയവരെക്കൊണ്ട് അട്ടാരി അതിർത്തിയും പരിസരവും നിറഞ്ഞു. 

രാജ്യത്തിന്റെ ഹീറോയെ സ്വീകരിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും അദ്ദേഹത്തിന് പ്രൗഢമായ സ്വീകരണം തന്നെ നല്‍കുമെന്നുമാണ് തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ വാക്കുകൾ. പാക്കിസ്ഥാന്‍ പിടിയിലായതിന് ശേഷവം അഭിനന്ദന്‍ കാണിച്ച ധീരതയെ പ്രകീർത്തിച്ചാണ് ഓരോ ആളുകളും ഇവിടേക്കെത്തുന്നത്. 

അഭിനന്ദന്റെ മാതാപിതാക്കളും മകനെ സ്വീകരിക്കാനായി ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അതിർത്തിയിലെത്തും. ഇന്നലെ രാത്രി വിമാനമാർ​​​ഗ്​ഗം അട്ടാരി-വാഗ അതിര്‍ത്തിയിലേക്ക് തിരിച്ച അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ ശോഭയെയും കരഘോഷങ്ങളോടെയാണ് സഹയാത്രികരെല്ലാം എതിരേറ്റത്. 

മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറുക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്.  ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ റെഡ്ക്രോസിന് പാക് സൈന്യം കൈമാറും. അവിടെ വെച്ച് റെഡ്ക്രോസ്  വൈദ്യപരിശോധനകൾ നടത്തും. ഇതിനുശേഷമാകും അട്ടാരിയിലേക്ക് കൊണ്ടുവരിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT